കോഴിക്കോട്: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ആഴ്ചവട്ടം തറക്കൽ ക്ഷേത്രത്തിന് സമീപം ദ്വാരകയിൽ എസ്.ജെ. സഞ്ജയ്കൃഷ്ണയാണ് (14) മരിച്ചത്. സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. വെള്ളിയാഴ്ച രാവിലെ ആഴ്ചവട്ടത്തെ സ്വകാര്യ കോളജിൽ ട്യൂഷന് ശേഷം കൂട്ടുകാർക്കൊപ്പം തൊട്ടടുത്ത ആഴ്ചവട്ടം ശിവക്ഷേത്രം കുളത്തിലിറങ്ങുകയായിരുന്നു.
നീന്തലറിയാത്ത കുട്ടി കാൽതെറ്റി വെള്ളത്തിൽ മുങ്ങുന്നതിനിടെ സുഹൃത്തുക്കൾ വിവരമറിയച്ചതിനെ തുടർന്നെത്തിയ അഗ്നിരക്ഷാസേന പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ജയപ്രകാശ് (മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് കാന്റീൻ). മാതാവ്: സ്വപ്ന. സഹോദരി: ശ്രീഷ. സംസ്കാരം മാങ്കാവ് ശ്മശാനത്തിൽ നടന്നു.