പാലക്കാട്: കൽപ്പാത്തിപ്പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ 15കാരന്റെ മൃതദേഹം കണ്ടെടുത്തു. കോയമ്പത്തുർ തുടിയല്ലൂർ സ്വദേശി ഉദയശങ്കറിന്റെ മകൻ കെൽഷാവിൻ (14) ബുധനാഴ്ച രാത്രിയാണ് ഒഴുക്കിൽപെട്ടത്. കുന്നുംപുറം വട്ടമല മുരുകൻ ക്ഷേത്രത്തിന് സമീപം ശനിയാഴ്ച രാവിലെ ഒമ്പതോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൂന്നുദിവസമായി അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘം തിരച്ചിൽ നടത്തിയിരുന്നു. എൻ.ഡി.ആർ.എഫിന്റെ 25 അംഗ സംഘവും സ്ഥലത്തെത്തി. തുടിയല്ലൂർ സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിയാണ് കെൻഷാവിൻ. കൽപ്പാത്തി കുന്നുംപുറത്തെ ബന്ധുവീട്ടിൽ വന്നതായിരുന്നു. അച്ഛൻ ഉദയശങ്കറിനും ചെറിയച്ഛൻ വിനോദ് കുമാറിനും അനുജൻ ടോണിക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. പുഴയിലേക്കിറങ്ങിയ കെൻഷാവിൻ ഒഴുക്കിൽപെടുകയായിരുന്നു. മാതാവ്: ബേബി സാറ. സഹോദരൻ: ടോണി ബ്ലെയ്സ്.