അഗളി: പബ്ജി കളിക്കാൻ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ മനം നൊന്ത് 16കാരൻ തൂങ്ങി മരിച്ചു. ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർഥിയായിരുന്ന അഭിജിത്ത് ആണ് മരിച്ചത്. കള്ളമല ചിന്നപ്പറമ്പ് സ്വദേശിയാണ്. ഞായറാഴ്ച രാത്രിയോടെ ആണ് അഭിജിത്തിനെ വീട്ടുമുറ്റത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഗെയിം അഡിക്ഷൻ മൂലം അഭിജിത്തിനെ മുമ്പ് കൗൺസലിങ്ങിന് വിധേയനാക്കിയിരുന്നു. 24,000 രൂപ വിലയുള്ള മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കുവാൻ ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പ് മുതൽ അഭിജിത്ത് വീട്ടുകാരോട് കലഹിച്ചിരുന്നു. അഭിജിത്തിന്റെ പിതാവ് വളരെക്കാലം മുമ്പ് വീട് ഉപേക്ഷിച്ച് പോയതാണ്. മാതാവ് ബിന്ദു തൊഴിലെടുത്താണ് കുടുംബം പോറ്റുന്നത്. സഹോദരി: അനീന.