ആനക്കര: കൂടല്ലൂര്‍ കൂട്ടക്കടവ് വടക്കുമുറിയില്‍ ഇടപ്പറമ്പില്‍ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകന് അന്‍വർ (കുഞ്ഞായി -42) കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. 20 ദിവസം മുമ്പ് അൻവറിന്റെ മാതാവ് മരിച്ചിരുന്നു.കുറ്റിപ്പുറം ഭാഗത്ത് കെട്ടിടം പൊളിച്ചുകൊണ്ടിരിക്കുന്നതിനിടെ അൻവർ കെട്ടിടത്തില്‍നിന്ന് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറ്റിപ്പുറം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: മൈമൂന. മക്കള്‍: ആഷിഖ്, അര്‍ഷിദ്, മുസ്തഫ, റസ്മില.