മറയൂർ: മദ്യപാനത്തിനിടെ വാക്തർക്കത്തിൽ സഹോദരി പുത്രെൻറ അടിയേറ്റ് 62കാരൻ മരിച്ചു. മറയൂർ കോളനിയിൽ ലക്ഷ്മി വിലാസം വീട്ടിൽ പരമേശ്വരനാണ് (62) മരിച്ചത്. സഹോദരി പുത്രൻ പ്രവീൺ (25) പൊലീസ് കസ്റ്റഡിയിലായി. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ വീടിനു സമീപമാണ് സംഭവം. തർക്കത്തിനിടെ പ്രവീൺ വാക്കത്തിയുമായി പരമേശ്വരെൻറ പുറത്ത് അടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ പരമേശ്വരനെ മറയൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സ നൽകിയെങ്കിലും വൈകീട്ട് ഏഴോടെ മരണം സംഭവിച്ചു. ഭാര്യ: പ്രസന്ന. മക്കൾ: വിജയകുമാർ, സുനിത.