കോതമംഗലം: പൈമറ്റത്ത് 10 വയസ്സുകാരൻ തളർന്നുവീണ് മരിച്ചു. പുത്തൻപുരക്കൽ അജയന്റെ മകൻ അഭിജിത്താണ് മരിച്ചത്. പൈമറ്റം ജി.യു.പി.എസ് നാലാം ക്ലാസ് വിദ്യാർഥിയായ അഭിജിത്ത് ബുധനാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെയാണ് സംഭവം.
കുളി കഴിഞ്ഞെത്തിയ വിദ്യാർഥി ഛർദിക്കുകയും തുടർന്ന് മൂക്കിൽനിന്നും വായിൽനിന്നും രക്തം വരുകയും ചെയ്തു. തളർന്നുവീണ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലം മാർ ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ശ്രീകല. സഹോദരൻ: അഭിനവ്.