ചെറുക്കുളമ്പ്: വാഴക്കോട് മഹല്ല് ജുമാമസ്ജിദ്, മദ്റസ സ്ഥാപകനും ഭാരവാഹിയുമായിരുന്ന ഉമ്മത്തൂർ കുഞ്ഞലവി ഹാജി (110) നിര്യാതനായി. ഭാര്യ: പരേതയായ പാറോളി സൈനബ. മക്കൾ: മുഹമ്മദ് (ശീമോഗ് കർണാടക), ഹൈദർ, മുഹമ്മദ് കുട്ടി (ഖത്തർ) പാത്തുമ്മു, ഇയ്യാത്തുമ്മ, ഖദീജ, ഇത്തിക്കുട്ടി, പാത്തുമ്മ, ആസ്യ, സുഹ്റ. മരുമക്കൾ: ഹംസ (പടപറമ്പ്), ഉമ്മർ (വറ്റലൂർ), പരേതനായ മുസ്തഫ, മജീദ് ഫൈസി (കോഴിക്കോട് സെൻറർ മാർക്കറ്റ് ഖതീബ്), അബ്ദുൽ ഹമീദ് സഹദി (ആറാട്ടുപുഴ ഖതീബ്), അബ്ദുൽ മജീദ് (ജിദ്ദ), ഖദീജ, ജംഷീന, പരേതനായ മൊയ്തീൻ.