പള്ളുരുത്തി: കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ കായലിൽ വീണ പന്ത് എടുക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു. മുണ്ടംവേലി പുളിക്കൽ മുരളീധരന്റെ മകൻ അനന്തകൃഷ്ണനാണ് കല്ലഞ്ചേരി കായലിൽ മുങ്ങിമരിച്ചത്. കല്ലഞ്ചേരിയിലെ അമ്മ വീട്ടിൽ എത്തിയതായിരുന്നു അനന്തു. പള്ളുരുത്തി പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: അമ്പിളി. സഹോദരി: ആദിത്യ.