കാഞ്ഞങ്ങാട്: 15 വയസ്സുകാരൻ വീട്ടിൽ മരിച്ചനിലയിൽ. വെള്ളടുക്കത്തെ സുരേഷിന്റെ മകൻ അഭിഷേകാണ് മരിച്ചത്. തോമപുരം എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ജോലിക്ക് പോയിരുന്ന മാതാപിതാക്കൾ വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് കണ്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മാതാവ്: സിന്ദു. അർജുൻ ഏക സഹോദരനാണ്. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.