കുമ്പള: യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബന്തിയോട് അടുക്കം ശിഹാബ് സ്കൂളിനടുത്ത് ഫ്ലാറ്റിൽ താമസിക്കുന്ന ബദറുദ്ദീന്റെയും മറിയയുടെയും മകൾ റന ഫാത്തിമയെയാണ് (19) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വെളുപ്പിന് വീട്ടുകാർ ഉണർന്നുനോക്കിയപ്പോൾ വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും മുന്നോട്ടുവന്നിട്ടുണ്ട്. യുവതിയെ പ്രദേശത്തെ ഒരു യുവാവ് ഫോണിൽ വിളിച്ചും മറ്റും ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.