Obituary
ചളിക്കവട്ടം: കോശ്ശേരി പരേതനായ ബുഹാരിയുടെ മകൻ മൊയ്തീൻ കുഞ്ഞ് ഹാജി (79) നിര്യാതനായി. ഭാര്യ:ആബിദ. മക്കൾ: ഷംല, ഷഫീഖ്, ഷിജിന,ഷീബ. മരുമക്കൾ: അബ്ദുൾ ഖാദർ, സുമയ്യ,ബക്കർ, നിഷാദ്.
പട്ടിമറ്റം: കൈതക്കാട് കുഴുപ്പിള്ളി വീട്ടിൽ കെ.എച്ച്. കരീം (56-ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ വലംമ്പൂർ) നിര്യാതനായി. ഭാര്യ: ഷക്കീല.മക്കൾ: ആഷിക്, സീനത്ത്, അസ്ലം. മരുമക്കൾ: ജലീൽ, ആമിന.
ദേശം: മഠത്തിമൂല മേപ്പിള്ളിൽ വീട്ടിൽ ബീരാവുവിന്റെ മക൯ കൊച്ചുബാവ (80) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: നസീറ,മജീദ്,ഹുസൈ൯,ബീവിറസാഖ്,ലൈല. മരുമക്കൾ: അബ്ദുൽ കരീം,നബീസ,ജിബീഷ,നാസ൪,ഷംല,നജീദ്.
ഊരമന: ചേനക്കോട്ട് ഇത്താപ്പിരി ചാക്കോ (75) നിര്യാതനായി. ഭാര്യ: താഴമന കുടുംബാംഗം മറിയം. മക്കൾ: ജൂലി,എൽദോസ്,അനു. മരുമക്കൾ: പൗലോസ് കുമരേലിൽ പാമ്പാക്കുട, അനു ചക്കുളങ്ങരയിൽ പാമ്പാക്കുട, ജോഷി ചാലക്കൽ വടകര. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
കളമശ്ശേരി: വട്ടേക്കുന്നം കിണറ്റിങ്ങൽ വീട്ടിൽ പരേതനായ വീരാക്കുട്ടിയുടെ മകൻ ലത്തീഫ് (62) നിര്യാതനായി.ഭാര്യ ഹസീന. മക്കൾ: ഷാനിത,ഷാമില,ഷഹന. മരുമക്കൾ: ഷമീർ,ഷിഹാബ്,റാഷിഫ്.
കിഴക്കമ്പലം : ചേലക്കുളം ജമാ അത്തിലെ കണിച്ചേരി തച്ചയിൽ മക്കാറുടെ മകൻ ഇമാമുദ്ദീൻ (ഇമാം-45)നിര്യാതനായി. ഭാര്യ: കൈപ്പൂരിക്കര കോട്ടപ്പുറം സലീമിന്റെ മകൾ സജ്ന. മക്കൾ: ഹിബ ഫാത്തിമ(നഴ്സിങ് വിദ്യാർഥിനി),റിഫ അയിഷാ(ദയറ സ്കൂൾ, ഞാറള്ളൂർ). സഹോദരങ്ങൾ:ആബിദ, ലുബ്ന,സലീന, പരേതനായ ശാഹുൽ ഹമീദ്.
തൃപ്പൂണിത്തുറ: ഉദയംപേരൂർ വലിയകുളം അമൃതഭവനിൽ ദിനേഷിന്റെ ഭാര്യ സ്മിത (44) നിര്യാതയായി. മകൾ: അനുഷ. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് ഉദയംപേരൂർ ശ്മശാനത്തിൽ.
പള്ളുരുത്തി: നമ്പ്യാപുരം റഹ്മാനിയ ജുമാ മസ്ജിദിന് സമീപം പുത്തൻപുരക്കൽ വീട്ടിൽ പരേതനായ അബ്ദുൽ റഹിമാന്റെ മകൻ എ. ഹനീഫ് (72) നിര്യാതനായി. മാതാവ്: പരേതയായ നബീസ. ഭാര്യ: നജുമ. മക്കൾ: ഷഫീക്ക്,സനോജ്, ഷബന. മരുമക്കൾ: സൈനബ,ഹാരിഷ,സുനീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് റഹ്മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മാധവി ഉദയംപേരൂർ: തെക്കൻ പറവൂർ അരേശ്ശേരിൽ പരേതനായ അയ്യപ്പന്റെ ഭാര്യ മാധവി (74) നിര്യാതയായി. മകൾ: സിന്ധു. മരുമകൻ: അജയകുമാർ.സംസ്കാരം വ്യാഴാഴ്ച പകൽ 12ന് ഉദയംപേരൂർ പൊതു ശ്മശാനത്തിൽ.
കൊച്ചി: ഇരുചക്ര വാഹനത്തിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി മരിച്ചു. പിഴല എടത്തിൽ വീട്ടിൽ ബാബുവിന്റെ മകൾ ഹെൽന വിക്ടോറിയയാണ് (18) മരിച്ചത്. എറണാകുളം സെന്റ് തെരേസാസ് കോളജിൽ ബി.കോം ഒന്നാം വർഷ വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച ചേരാനെല്ലൂരിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. വാഹനത്തിൽ പെട്രോൾ നിറച്ച് പുറത്തിറങ്ങവെ കാർ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഹെൽന ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിൽ കഴിയവെ ചൊവ്വാഴ്ചയാണ് മരിച്ചത്. മൃതദേഹം എറണാകുളം സെന്റ് തെരേസാസ് കോളജിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: പരേതയായ സ്മിത. സഹോദരി: സഹന. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പിഴല സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ.
പെരുമ്പാവൂർ: നിയന്ത്രണംവിട്ട ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ച് യുവാവ് മരിച്ചു. പിന്നിൽ സഞ്ചരിച്ചയാൾക്ക് ഗുരുതര പരിക്കേറ്റു. ഈസ്റ്റ് ഒക്കൽ വടക്കൻ വീട്ടിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ അലി അക്ബറാണ് (അക്കു -32) മരിച്ചത്. ഒക്കൽ മുളാടൻ വീട്ടിൽ അലിയുടെ മകൻ അബിനാസ് അലിക്ക് (30) പരിക്കേറ്റു. വല്ലം-പാറപ്പുറം പുതിയ പാലത്തിന് സമീപം ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം. കാഞ്ഞൂർ ഭാഗത്തുനിന്ന് വല്ലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. അബിനാസ് അലി ബൈക്കിൽനിന്ന് 25 അടി താഴ്ചയുള്ള ഓവുങ്ങതോട്ടിലേക്കും അലി അക്ബർ റോഡിലേക്കും തെറിച്ചു വീഴുകയായിരുന്നു. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അലി അക്ബറിനെ രക്ഷിക്കാനായില്ല. അലി അക്ബർ അവിവാഹിതനാണ്. മാതാവ്: സൈനബ. സഹോദരങ്ങൾ: അലി അസ്ഹർ, ഫാത്തിമ. ഖബറടക്കം ബുധാനാഴ്ച ഉച്ചക്കുശേഷം.
മട്ടാഞ്ചേരി: ഇലഞ്ഞിമുക്കിൽ പരേതനായ കെ.എം. മുഹമ്മദിന്റെ മകൻ കെ.എം. അഷറഫ് (67) നിര്യാതനായി. കെ.എം. മുഹമ്മദ് റോഡിലെ റേഷൻകട വ്യാപാരിയാണ്. ഭാര്യ: സഫിയ. മക്കൾ: റഹിയ, റിയാസ് (എക്സൈസ്), ഷഹീറ. മരുമക്കൾ: മനാഫ്, ഷംസീന, സുധീർ.