കൊച്ചി: ഇരുചക്ര വാഹനത്തിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി മരിച്ചു. പിഴല എടത്തിൽ വീട്ടിൽ ബാബുവിന്റെ മകൾ ഹെൽന വിക്ടോറിയയാണ് (18) മരിച്ചത്. എറണാകുളം സെന്റ് തെരേസാസ് കോളജിൽ ബി.കോം ഒന്നാം വർഷ വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച ചേരാനെല്ലൂരിലെ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. വാഹനത്തിൽ പെട്രോൾ നിറച്ച് പുറത്തിറങ്ങവെ കാർ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഹെൽന ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിൽ കഴിയവെ ചൊവ്വാഴ്ചയാണ് മരിച്ചത്. മൃതദേഹം എറണാകുളം സെന്റ് തെരേസാസ് കോളജിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: പരേതയായ സ്മിത. സഹോദരി: സഹന. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പിഴല സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ.