ന്യൂ മാഹി: മാഹി പാലത്തിനുസമീപം ലോറിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. പെരിങ്ങാടി വേലായുധൻ മൊട്ട സഫറിൽ വണ്ണാൻറവിട സീനത്താണ് (55) മരിച്ചത്. തലശ്ശേരിയിൽ ബാങ്കിൽ പോയി തിരിച്ചുവരുകയായിരുന്നു. മകൾ ഓടിച്ച സ്കൂട്ടറിൽ വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. പെരിങ്ങാടി ഭാഗത്തേക്ക് തിരിയുന്ന ജങ്ഷനിലാണ് അപകടം. ഉടൻ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ പനിച്ചുള്ളതിൽ ഉസ്മാൻെറയും വണ്ണാൻറവിട കുഞ്ഞാഞ്ഞുവിൻെറയും മകളാണ്. ഭർത്താവ്: ഇബ്രാഹിം ചെമ്മങ്ങാടൻ തയ്യിൽ (മാഹി). മക്കൾ: സാജിത്, ഇർഷാദ് (ഇരുവരും ദുബൈ), സഫ്രിന, സഫ്ന, ഇൻഫാന സൻഹ. മരുമക്കൾ: നിഗാര (തലശ്ശേരി), സുമയ്യ, നൗഫൽ കുഞ്ഞിക്കണ്ടി (ദുബൈ), ഷബ്നീർ (പാനൂർ). സഹോദരങ്ങൾ: റസാഖ്, മുസ്തഫ, ഷറഫു, റംല, ഷാഹിദ. photo: seenath 55 new mahe