കടബാധ്യത: കർഷകൻ ആത്മഹത്യ ചെയ്തു കാഞ്ഞങ്ങാട്: കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. രാജപുരം മാലക്കല്ല് പെരുമ്പച്ചാലിലെ രാജീവ്കുമാറാണ് (47) വീടിനടുത്തുള്ള തൊഴുത്തിൽ തൂങ്ങിമരിച്ചത്. കോട്ടയം പാലാ സ്വദേശിയായ രാജീവ്കുമാർ 15 വർഷം മുമ്പാണ് മാലക്കല്ലിലെത്തി അേഞ്ചക്കർ സ്ഥലം വാങ്ങി കൃഷി ആരംഭിച്ചത്. നാൽപതിൽപരം പശുക്കളുണ്ടായിരുന്ന രാജീവ്കുമാറിന് ക്ഷീരകർഷകനുള്ള അവാർഡുകൾ ലഭിച്ചിരുന്നു. കൃഷിയാവശ്യത്തിനായി വായ്പകളെടുത്ത് അടവുകൾ മുടങ്ങിയതായി വിവരമുണ്ട്. രാജീവിൻെറ പോക്കറ്റിൽനിന്ന് ഒരു കുറിപ്പ് പൊലീസിന് ലഭിച്ചതായി സൂചനയുണ്ട്. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: പ്രീതി. മക്കൾ: രാംകുമാർ, രാഹുൽ (ഇരുവരും വിദ്യാർഥികൾ).