പറവൂർ: കാലടി സംസ്കൃത സർവകലാശാല അധ്യാപകൻ ഡോ സുനിൽ പി. ഇളയിടത്തിെൻറ മാതാവ് കോട്ടുവള്ളി മുള്ളായപ്പിള്ളി വീട്ടിൽ ഡി. രമണി ദേവി (81) നിര്യാതയായി. ചെറായി ആർ.വി.യു.എൽ.പി സ്കൂളിലെ റിട്ട പ്രധാനാധ്യാപികയായിരുന്നു. ഭർത്താവ് പരേതനായ എം.സി. പങ്കജാക്ഷൻ ഇളയിടം. ഉഷ ആർ. ഇളയിടം (റിട്ട. അധ്യാപിക) മകളാണ്. മരുമക്കൾ: കെ.എസ്. കൃഷ്ണകുമാർ (റിട്ട. ഡെപ്യൂട്ടി ഓഫീസർ, ഫൈനാൻസ്, ഫാക്റ്റ് ), മീന എസ്. (അധ്യാപിക, ശ്രീനാരായണ ആർട്സ് ആൻറ് സയൻസ് കോളജ്). സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ.