കളമശ്ശേരി: കുളിക്കാനിറങ്ങിയ യുവാവ് പുഴ നീന്തിക്കടക്കുന്നതിനിടെ മുങ്ങി മരിച്ചു. ഏലൂർ മഞ്ഞുമ്മൽ പണിക്കകടവ് കാച്ചാനി കോടത്ത് പരേതനായ രവിയുടെ മകൻ കെ.ആർ. ബിജുവാണ് (46) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് ബിജു പുഴയിലിറങ്ങിയത്. എതിർദിശയിലേക്ക് നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ ഉടൻ പുഴയിലിറങ്ങി മുങ്ങി എടുത്തു. മൃതദേഹം മഞ്ഞുമ്മൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ഉഷ. ഭാര്യ: സുനിത. മക്കൾ: ദേവിക, അജിൽ.