ആലുവ: എം.ഇ.എസ് പൊന്നാനി, അസ്മാബി, മമ്പാട് കോളജുകളിൽ ഗണിതശാസ്ത്ര വിഭാഗം അധ്യാപകനായിരുന്ന പ്രഫ. എസ്. ശംസുദ്ദീൻ നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. എം.ഇ.എസ് യൂത്ത് വിങ് സംസ്ഥാന ഭാരവാഹിയായിരുന്നു. ആലുവ തായിക്കാട്ടുകര സ്വദേശിയാണ്. ഭാര്യ: ബുഷ്റ. മക്കൾ: ഡോ. ബഷ്നീൻ (ന്യൂഡൽഹി), ഷഹീൻ (യു.എ.ഇ).