അങ്കമാലി: പിതാവ് വിഷം അകത്തുചെന്ന് ആശുപത്രിയിൽ പ്രവേശിച്ച ഉടനെ മകനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി.അങ്കമാലി അങ്ങാടിക്കടവ് തെക്കേടത്ത് വീട്ടിൽ കുഞ്ഞവരയുടെ മകൻ ജെയ്സനാണ് (46) വ്യാഴാഴ്ച രാത്രി അങ്ങാടിക്കടവ് റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.പിതാവ് കുഞ്ഞവര വിഷം ഉള്ളിൽ ചെന്ന് അങ്കമാലി എൽ.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുടുംബ കലഹമാണ് പ്രശ്നത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വിദേശത്തായിരുന്ന ജെയ്സൺ ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ: കുമ്പളങ്ങി വിക്രമത്ത് കുടുംബാംഗം ജിഷ. മക്കൾ: ജാനിസ്, ജിയോൺ.