കളമശ്ശേരി: എ.ആർ ക്യാമ്പ് ക്വാർട്ടേഴ്സിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം റൂറൽ ജില്ലയിലെ സബ് ഇൻസ്പെക്ടർ പെരുമ്പാവൂർ ഇരിങ്ങോൾ പുത്തൻകുളങ്ങര വീട്ടിൽ പരേതനായ കുഞ്ഞുവേലുവിെൻറ മകൻ പി.കെ. അയ്യപ്പനാണ്(52) മരിച്ചത്. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ്. അസോസിയേഷൻ എറണാകുളം റൂറൽ ജില്ല കമ്മിറ്റി സെക്രട്ടറിയായും പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. ഭാര്യ: ഷീബ. മക്കൾ: ഗോപികൃഷ്ണൻ, ഗൗരി നന്ദന. മാതാവ്: കുഞ്ഞാമ്മ. സംസ്കാരം നടത്തി.