മൂവാറ്റുപുഴ: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് വയോധികന് മരിച്ചു. ചെറുവട്ടൂര്‍ കുരുവിനാംപാറ കാലാതോട്ടിയില് മൈതീനാണ് (75) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴിന് മുളവൂര്‍ പള്ളിപ്പടിയിലാണ് സംഭവം. ഭാര്യ: കുരുവിനാംപാറ ചുണ്ടാട്ട് കുടുംബാംഗം ഫാത്തിമ. മക്കള്‍: മുഹമ്മദ്, അലി, അസീസ്, നാസിറുദ്ദീന്‍ വഹബി, നജീബുദ്ദീന് വഹബി, നുസ്റത്ത്. മരുമക്കള്‍: ഷീജ, ഫൗസിയ, ഷംല, സുഹ്റ, റംസിയ, സലാം കരിമ്പന്‍. ഖബറടക്കം ശനിയാഴ്ച രാവിലെ 11.30ന് കുരുവിനാംപാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.