കളമശ്ശേരി: മകനുമൊത്ത് ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മ റോഡിൽ വീണ് മരിച്ചു. പറവൂർ പറവൂർത്തറ കരിയമ്പിള്ളി വീട്ടിൽ അനിൽ കുമാറിെൻറ ഭാര്യ ഉമാദേവിയാണ് (48) മരിച്ചത്. മകൻ വിഷ്ണുലാലിനൊപ്പം പാതാളം ഇ.എസ്.ഐ ആശുപത്രിയിൽനിന്ന് മരുന്നുവാങ്ങി മടങ്ങുംവഴി ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അപകടം. ഇ.എസ്.ഐ ഡിസ്പെൻസറിക്ക് സമീപം റോഡിൽ വെച്ച് പിന്നിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ഉമാദേവിയെ ഉടൻ പാതാളം ഇ.എസ്.ഐ ആശുപത്രിയിലും അവിടെനിന്ന് ആസ്റ്റർ മെഡ്സിറ്റിയിലും എത്തിച്ചെങ്കിലും 1.30ഓടെ മരിച്ചു. മൃതദേഹം മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച രാവിലെ ഉച്ചയോടെ സംസ്കാരം നടക്കും. മറ്റൊരു മകൻ: വിശാഖ്.