കോതമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കറുകടം കൈനിത്തൊട്ടിയിൽ (ചിറങ്ങര) കെ.എൻ. രാജുവാണ് (58) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.ജൂൺ 28ന് കറുകടം ഷാപ്പുംപടിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ: കുമാരി. മക്കൾ: രഞ്ജിത്, രഞ്ജിത. മരുമകൾ: അശ്വതി.