ചോറ്റാനിക്കര: പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പാമ്പാക്കുട മേമ്മുറി നെയ്ത്തുശാലപ്പടി ശിവമന്ദിരം വീട്ടില്‍ മാധവന് നായരുടെ മകന് ചന്ദ്രദേവനാണ് (47) മരിച്ചത്. ചോറ്റാനിക്കര പത്രക്കുളം റോഡിലെ വാടകവീട്ടിലാണ് മരിച്ചനിലയിൽ കണ്ടത്. കുറച്ചു ദിവസങ്ങളായി ചന്ദ്രദേവ് കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ഭാര്യ: ബീന. മകന്: അര്ജുന്.