മൂന്നാർ: വീടിെൻറ അടുക്കള നിർമാണത്തിന് കല്ല് ചുമക്കുന്നതിനിടെ തെന്നിവീണ് യുവാവ് മരിച്ചു. ഗൂഡാർവിള എസ്റ്റേറ്റിൽ നെറ്റിക്കുടി ലോവർ ഡിവിഷൻ എട്ടുമുറി ലയത്തിൽ ഫ്രാൻസിസിെൻറ മകൻ അരുൾ പ്രഭു രമേശാണ് (39) മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം. അരുളിെൻറ വീട്ടിലെ അടുക്കളയുടെ നിർമാണത്തിനായി കല്ല് തലയിൽ ചുമന്നു അകത്തേക്ക് കൊണ്ടുവരുമ്പോൾ തറയിലെ വെള്ളത്തിൽ ചവിട്ടി തെന്നി വീഴുകയായിരുന്നു. തലയിൽനിന്ന് വീണ കല്ലിൽ തലയടിച്ചാണ് മരണം. ചെവിയുടെ പിന്നിൽ ആഴത്തിൽ മുറിവേറ്റ അരുളിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: പുഷ്പം. ഭാര്യ: അശ്വതി. മക്കൾ: ജൂലിയറ്റ്, സോന പ്രിൻസി