എടത്തല: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആലുവ എടത്തല കുഴിവേലിപ്പടി ജുമാമസ്ജിദിനുസമീപം വാടകക്ക് താമസിക്കുന്ന പുതുവാമൂല വീട്ടില്‍ ചന്ദ്രെൻറ മകന് വിഷ്ണുവാണ് (22) മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30ഓടെ പുക്കാട്ടുപടി_ചെമ്പറക്കി റോഡില്‍ ബാവാപ്പടി തൈക്കാവിന് സമീപമായിരുന്നു അപകടം. ജോലി സംബന്ധമായ ആവശ്യത്തിന് പോകുമ്പോഴായിരുന്നു സംഭവം. കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ വെൻറിലേറ്ററില്‍ ആയിരുന്നു.പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചെവ്വാഴ്ച കാക്കനാട് അത്താണി പൊതുശ്മശാനത്തില്‍ സംസ്കാരം നടത്തും. മാതാവ്: ലത. സഹോദരി: സിന്ധു.