മൂവാറ്റുപുഴ: കോതമംഗലം പാവനാത്മ പ്രൊവിൻസ് വാഴക്കുളം മഠാംഗമായ സിസ്റ്റർ ഗിൽബർട്ട് (പി.കെ. മേരി - 78) നിര്യാതയായി. വടാട്ടുപാറ പുൽപ്പറമ്പിൽ പരേതരായ കുര്യാക്കോസ് -അന്നമ്മ ദമ്പതികളുടെ മകളാണ്. വാഴക്കുളം, പാറത്തോട്, നെടുങ്ങപ്ര, അരിക്കുഴ, നെടിയശാല, പെരുമ്പല്ലൂർ സ്കൂളുകളിൽ അധ്യാപിക, അരിക്കുഴ സ്കൂളിൽ പ്രധാനാധ്യാപിക, അരിക്കുഴ, നെടുങ്ങപ്ര മഠങ്ങളിൽ സുപ്പീരിയർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: വർക്കി, സിസ്റ്റർ സുമ ഹസാരിബാഗ്, ലൂസി, പീറ്റർ, പരേതരായ മത്തച്ചൻ, ജോണി.