കൊച്ചി: സാമൂഹിക പ്രവര്‍ത്തകയും ചലച്ചിത്ര നടിയും ചൈല്‍ഡ് പ്രൊട്ടക്ട് ടീം സംസ്ഥാന വനിത ചെയര്‍പേഴ്സനുമായിരുന്ന പ്രസന്ന സുരേന്ദ്രന് (63) നിര്യാതയായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘തിമിരം’ എന്ന ചിത്രം ഈയിടെ ഒ.ടി.ടി വഴി റിലീസ് ചെയ്തിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ‘ബര്‍മുഡ’യാണ് അവസാനം അഭിനയിച്ച ചിത്രം. പത്മരാജന്, ഐ.വി. ശശി, ഭരതന് തുടങ്ങിയ പ്രമുഖ സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിമന്യു, ഇന്നലെ, അപാരത, ചാണക്യന്, കേളി, എെൻറ സൂര്യപുത്രി, തത്സമയം ഒരു പെണ്‍കുട്ടി, തച്ചോളി വര്‍ഗീസ് ചേകവര്‍ തുടങ്ങി അനേകം ചിത്രങ്ങളിലും ദൂരദര്‍ശനില്‍ നിരവധി സീരിയലുകളിലും വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മകെൻറ അപകടമരണവും ആരോഗ്യപ്രശ്നങ്ങളും മൂലം സിനിമയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. സ്ത്രീ സുരക്ഷക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘സ്നേഹിത’ സംഘടനയുടെ എക്സിക്യൂട്ടിവ് അംഗമാണ്. എറണാകുളം കലൂര്‍ റീഗല്‍ റോയല്‍ അപ്പാര്‍ട്മെൻറിലാണ് താമസം.