കാഞ്ഞൂർ: കാഞ്ഞൂർ പുതിയേടത്തുനിന്ന് തിങ്കളാഴ്ച പുലർച്ച കാണാതായ യുവാവിെൻറ മൃതദേഹം പെരിയാറിൽ പറവൂർ ഭാഗത്ത് കണ്ടെത്തി. പുതിയേടം വടക്കേലാൻ വീട്ടിൽ തോമസിെൻറ മകൻ സുബിനാണ് (37) മരിച്ചത്. സുബിൻ ഉപയോഗിച്ച ബൈക്കും ചെരിപ്പും മാറമ്പിള്ളി പാലത്തിന് സമീപം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് പെരിയാറിെൻറ വിവിധ ഭാഗങ്ങളിൽ മുങ്ങൽ വിദഗ്ധരും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം കോവിഡ് േപ്രാട്ടോേകാൾ പ്രകാരം മൃതദേഹം സംസ്കരിച്ചു. മാതാവ്: ലീന. ഭാര്യ: ചിഞ്ചു (നഴ്സ്, യു.കെ). മക്കൾ: സേറ, ഇസ.