കളമശ്ശേരി: ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഇടുക്കി സ്വദേശിയും കുസാറ്റ് കോളനിക്ക് സമീപം താമസിച്ചുവരുന്ന തോപ്പിൽ വീട്ടിൽ പരേതനായ ബാവക്കുട്ടിയുടെ മകൻ അബ്്ദുൽ റഹ്മാനാണ് (44) മരിച്ചത്. ഈ മാസം മൂന്നിന് കൊച്ചിൻ യൂനിവേഴ്സിറ്റി സിഗ്നലിൽ െവച്ചാണ് അപകടമുണ്ടായത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഷാജിനാബീവി. മക്കൾ: ഹിബ റഹ്മാൻ, ഹാഫിസ് റഹ്മാൻ. മാതാവ്: ഐഷാ ബീവി. ഖബറടക്കം ഞായറാഴ്ച ഇടുക്കി രാമക്കൽമേട് ഇൽഫത്തുൽ ഇസ്ലാം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.