ആനി
കാലടി: വാഹനാപകടത്തിൽപെട്ട് ചികിത്സയിലിരുന്ന മലയാറ്റൂർ ചിറ്റുപറമ്പൻ പരേതനായ അവരാച്ചെൻറ ഭാര്യ ആനി (52) മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് അങ്കമാലി -കാലടി റോഡിൽ വേങ്ങൂർ സാൻജോ സ്കൂളിന് സമീപമായിരുന്നു അപകടം.കാലടി ഭാഗത്തേക്ക് വരുകയായിരുന്ന ആനി ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിൽ തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. മക്കൾ: അൻസ, ആൻസൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് മലയാറ്റൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.