ആഗ്നസ്
വൈപ്പിന്‍: വീട്ടമ്മയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞാറക്കല്‍ പെരുമ്പിള്ളി തേന്‍കുഴി ആൻറണിയുടെ ഭാര്യ ആഗ്നസാണ് (49) മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരണകാരണം ഹൃദയാഘാതമാണെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ച അഞ്ചരയോടെ എഴുന്നേറ്റ വീട്ടമ്മ കുളത്തില്‍ പെരുമാറുന്നതിനിടെ ഹൃദയാഘാതം വന്ന് വീഴുകയും ഉടന്‍ മരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഭര്‍ത്താവ് രാവിലെ പാല് െഡയറിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് വീട്ടമ്മയെ അന്വേഷിക്കുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മക്കള്‍: സിന്‍ഡ, സെന്‍.