പെരുമ്പാവൂർ: കടുവാൾ സരോവരത്തിൽ ടി.എൻ.എൻ. നമ്പ്യാർ (81, റിട്ട. ടെലിഫോൺ ഡിപ്പാർട്മെൻറ്) നിര്യാതനായി. എൻ.ഇ.പി.ടി.ഇ സംസ്ഥാന കമ്മിറ്റി അംഗം, ജില്ല പ്രസിഡൻറ്, പെരുമ്പാവൂർ കല സൊസൈറ്റി പ്രസിഡൻറ്, താലൂക്ക് ലൈബ്രറി ജില്ല കൗൺസിൽ അംഗം, പുരോഗമന കലാസാഹിത്യസംഘം മേഖല കമ്മിറ്റി അംഗം, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭൗതികശരീരം പഠനത്തിന് കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറി. ഭാര്യ: സാവിത്രി നമ്പ്യാർ (മുൻ മുനിസിപ്പൽ കൗൺസിലർ). മക്കൾ: സുനിൽ, സുധീർ, സുജിത്.