പറവൂർ: കേസരി റോഡിൽ കറയക്കാട്ട് (കൗപ്ര മന) വാസുദേവൻ നമ്പൂതിരി (81) നിര്യാതനായി. അടുവാശ്ശേരി ഊഴത്തുകാവ് ഭഗവതിക്ഷേത്രം മേൽശാന്തി, പെരുവാരം ആഞ്ജനേയ സ്വാമി ക്ഷേത്രം കീഴ്ശാന്തി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: പരേതയായ ലീല അന്തർജനം. മകൾ: ജയന്തി. മരുമകൻ: വരദൻ നമ്പൂതിരി (പറവൂർ കോട്ടയ്ക്കാവ് ക്ഷേത്രം മേൽശാന്തി).