കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത അംഗമായ ഫാ. ജോബ് കേളംപറമ്പിൽ (72) നിര്യാതനായി. 1975 ഡിസംബർ 18ന് കാർഡിനൽ ജോസഫ് പാറേക്കാട്ടിലിൽനിന്ന് പൗരോഹിത്യം സ്വീകരിച്ച ഫാ. ജോബ് കിഴക്കമ്പലം പള്ളിയിൽ അസിസ്റ്റൻറ് വികാരിയായും ചുള്ളി, മാടക്കൽ, ചാത്തമ്മ, പൊതിയക്കര, മേരിഗിരി, ലിസ്യു നഗർ, കിഴക്കുംമുറി, വടയാർ, തിരുമുടിക്കുന്ന്, പള്ളുരുത്തി, മൂക്കന്നൂർ, മറ്റൂർ, മേലൂർ എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേളംപറമ്പിൽ പരേതരായ ഇയ്യോബും മറിയവുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: ജോസഫ്, ആൻറണി. മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെ തൈക്കാട്ടുശ്ശേരിയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. വൈകീട്ട് മൂന്നിന് തൈക്കാട്ടുശ്ശേരി സെൻറ് ആൻറണീസ് പള്ളിയിൽ സംസ്കാരം നടക്കും. മാർ ആൻറണി കരിയിൽ തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. സമാപനശുശ്രൂഷക്ക് കർദിനാൾ ജോർജ് ആലഞ്ചേരി നേതൃത്വം വഹിക്കും.