എടവനക്കാട്: സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന പാമ്പിനേഴത്ത് പരേതനായ കുഞ്ഞുമൊയ്തീൻ മുസ്ലിയാരുടെ മകൻ റിട്ട. അധ്യാപകൻ പി.കെ. മുഹമ്മദ് ഹാജി (93) നിര്യാതനായി. എടവനക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി, ഇർശാദുൽ മുസ്ലിമീൻ സഭ സെക്രട്ടറി, കേരള നദ്വത്തുൽ മുജാഹിദീൻ ശാഖ പ്രസിഡൻറ്, മുസ്ലിം ലീഗ് ജില്ല, മണ്ഡലം ഭാരവാഹി, യു.ഡി.എഫ് ചെയർമാൻ, എടവനക്കാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, കമ്മട്ടി 200 കൃഷിസമാജം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എടവനക്കാട് പള്ളിക്ക വലിയവീട്ടിൽ കുടുംബാംഗം നഫീസ (റിട്ട. അധ്യാപിക). മക്കൾ: ഫാത്തിമ (അധ്യാപിക), അബ്ദുൽ കരീം, സഹദുദ്ദീൻ, അബ്ദുൽ മജീദ്, മുഹ്യിദ്ദീൻ, ആമിന (എല്ലാവരും ഖത്തർ), ഡോ. രഹന (സൗദി). മരുമക്കൾ: സൈനുദ്ദീൻ, സുനി, മറിയംബീവി (അധ്യാപിക), ഫാസില, ഷിഹാബ്, ഫൈസി.