മൂവാറ്റുപുഴ: തൃക്കളത്തൂർ വാത്യാമഠത്തിൽ കെ.എ. കേശവൻ നായർ (79) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനാണ്. കഥാപ്രസംഗ വേദികളിൽ കാഥികൻ തങ്കപ്പൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഭാര്യ: രാധാമണി (റിട്ട. അംഗൻവാടി അധ്യാപിക). മക്കൾ: സുജ കെ.കെ (ഗംഗ എൻറർപ്രൈസസ്, പെരുമ്പാവൂർ), ബിജു കെ. നായർ (ജി.വി.എച്ച്.എസ്.എസ്, പല്ലാരിമംഗലം). മരുമക്കൾ: വിജയകുമാർ, രശ്മി ബിജു (സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ്, മൂവാറ്റുപുഴ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.