കൊച്ചി: നിഷ്പാദുക കർമലീത്ത സഭ മഞ്ഞുമ്മൽ പ്രോവിൻസിലെ അംഗം ഫാ. അതനേഷ്യസ് ഡി അൽമേഡ (83) നിര്യാതനായി. കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം ഒൗവർ ലേഡി ഓഫ് സ്േനാ ബസലിക്കയിൽനിന്നുള്ള ഇദ്ദേഹം 1957 മാർച്ച് 26നാണ് കർമലീത്ത സഭയിൽ ചേർന്നത്. 1964 ഡിസംബർ രണ്ടിന് വൈദികനായി. 53 വർഷത്തോളം സെമിനാരികളിൽ പഠിപ്പിച്ചു. രണ്ട് തവണ പ്രൊവിൻഷ്യൽ കൗൺസിലറായും രണ്ട് തവണ പ്രൊവിൻഷ്യലായും ഒരു തവണ റോമിൽ ഡെഫിനിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മഞ്ഞുമ്മൽ ആശ്രമ ദേവാലയ സെമിത്തേരിയിൽ.