മരട്: അസം ബറ്റാലിയനിലെ കേണൽ വി.എം. ബാബു (56) അരുണാചൽപ്രദേശിൽ മരിച്ചു. ജോലിക്കിടെ കാൽവഴുതി വീണ് ചികിത്സയിലായിരുന്നു. പരിക്ക് ഭേദമായി വരുന്നതിനിടെ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മൃതദേഹം മരടിലെ വീട്ടിലെത്തിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. കോട്ടയം കടുത്തുരുത്തി വടക്കെ വെളിയമ്പാറ പാർവതി -മണിയൻ ദമ്പതികളുടെ മകനായ ബാബു മരട് ഇഞ്ചക്കൽ ക്ഷേത്രത്തിനു സമീപം കുമാരനാശാൻ ലെയ്നിൽ കൈലാസം വീട്ടിലാണ് താമസം. ഭാര്യ: ബിന്ദു. മക്കൾ: ഐശ്വര്യ, അക്ഷയ്.