കൊച്ചി: നിഷ്പാദുക കർമലീത്ത സഭ മഞ്ഞുമ്മൽ പ്രൊവിൻസ് അംഗം ബ്രദർ പയസ് ജോസഫ് (84) നിര്യാതനായി. 1937ൽ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നല്ലപ്പ ഉദയറിെൻറയും കൈഥെറിയമ്മാളിെൻറയും മകനായാണ് ജനനം. 1955ൽ കർമലീത്ത സഭയിൽ ചേർന്നു. 1961ൽ മഞ്ഞുമ്മലിൽ നിത്യവ്രതവാഗ്ദാനം നടത്തി. 63 വർഷം കർമലീത്ത സഭ അംഗമായ അദ്ദേഹം വരാപ്പുഴ, പയസ് നഗർ, മഞ്ഞുമ്മൽ, മഞ്ഞളികെര, പോത്തന്നൂർ, മുംബൈ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മഞ്ഞുമ്മൽ ആശ്രമ ദേവാലയത്തിൽ.