ആലുവ: അശോകപുരം മഠത്തിപ്പറമ്പിൽ എം.കെ. അബ്ദുള്ളക്കുട്ടി (92) നിര്യാതനായി. ചൂർണിക്കര പഞ്ചായത്തിലെ ആദ്യകാല സി.പി.എം പ്രവർത്തകനും ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ദീർഘകാലം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറായി. അശോക ടെക്സ്റ്റയിൽസ് എംപ്ലോയീസ് സഹകരണസംഘം സെക്രട്ടറിയുമായിരുന്നു. ഭാര്യ: പരേതയായ ബീവി (റിട്ട. അധ്യാപിക, അശോക എൽ.പി.എസ്). മക്കൾ: ഷാനവാസ്, ഷൈനി സലിം (അധ്യാപിക, ജി.എൽ.പി.എസ്, നെല്ലിക്കുഴി). മരുമക്കൾ: സലിം (ഒമാൻ), ലൈജു ഷാനവാസ്.