കൊച്ചി: മഞ്ഞുമ്മൽ നിഷ്പാദുക കർമലീത്ത സഭാംഗം ഫാ. പോൾ കാട്ടിപറമ്പിൽ (81) നിര്യാതനായി. മുണ്ടംവേലി കാട്ടിപറമ്പിൽ പരേതരായ മാത്യുവിെൻറയും ഡൊമിനിക്കയുടെയും മകനാണ്. 54 വർഷം കർമലീത്ത പുരോഹിതനായി ജീവിച്ച അദ്ദേഹം ഒരുതവണ പ്രൊവിൻഷ്യൽ ആയും മൂന്നുതവണ പ്രൊവിൻഷ്യൽ കൗൺസിലറായും സേവനം ചെയ്തു. വരാപ്പുഴ, കൊച്ചി, വിജയപുരം രൂപതകളിലെ ഇടവകകളിൽ വികാരിയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മഞ്ഞുമ്മൽ ആശ്രമ ദേവാലയ സെമിത്തേരിയിൽ.