സ്വകാര്യ ധനകാര്യ സ്ഥാപനം കേസ് നൽകിയതിനെ തുടർന്നാണ് മരണമെന്ന് ബന്ധുക്കൾ
കടുത്തുരുത്തി: സ്കൂൾ ബസ് ഡ്രൈവറെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കല്ലറ പെരുംതുരുത്ത് വിജയ വിലാസം ബാലകൃഷ്ണെൻറ മകൻ ബി.മോഹന (55) നെയാണ് വെള്ളിയാഴ്ച 3.30ഒാടെ വീട്ടിൽ തൂങ്ങി മരിച്ചനിലയില്‍ ബന്ധുക്കൾ കണ്ടെത്തിയത്.മോഹനൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പയെടുത്ത് സ്കൂൾ ബസ് വാങ്ങിയിരുന്നു. ലോക് ഡൗണിനെ തുടർന്ന് സ്കൂൾ തുറക്കാതിരുന്നതിനാൽ ഒന്നര വർഷമായി വായ്പ തിരിച്ചടക്കാനാവാതെ വന്നു. തുടർന്ന് തുരുമ്പിച്ച വണ്ടി നിസ്സാര വിലയ്ക്ക് വിറ്റു. ധനകാര്യ സ്ഥാപനം കേസ് നൽകിയതിനെ തുടർന്ന് മോഹനൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.ഭാര്യ: സുമോൾ, മക്കൾ: നന്ദന, മോഹിത്.