കൂത്താട്ടുകുളം: ഷാർജയിൽ ഓഡിറ്ററായി ജോലി ചെയ്യുന്ന വടകര പാലച്ചുവട്ടിൽ ജോസ് വർഗീസ് (55) കുഴഞ്ഞുവീണ് മരിച്ചു. മകൾ: ഡോണ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ 96 ശതമാനം മാർക്ക് നേടിയതിെൻറ സന്തോഷം പങ്കുവെക്കാൻ മധുര പലഹാരങ്ങളുമായി സുഹൃത്തുക്കളുടെ അടുക്കലെത്തി മടങ്ങി വീട്ടിലെത്തിയശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഷാർജ കുവൈത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.കൂത്താട്ടുകുളം അസോസിയേഷൻ യു.എ.ഇയുടെ ആദ്യകാല സംഘാടകനും ട്രഷററുമായിരുന്നു. ഷാർജ സെൻറ് മേരീസ് യാക്കോബായ സിറിയൻ സുനോറോ പാത്രിയാർക്കൽ കത്തീഡ്രൽ മുൻ ട്രസ്റ്റിയും ഓഡിറ്ററുമായിരുന്നു.ഭാര്യ: മിനി സഖറിയ (അധ്യാപിക, െസൻറ് ബഹനാൻ ഹയർ സെക്കൻഡറി സ്കൂൾ, വെണ്ണിക്കുളം). മക്കൾ: ഡിയോൺ ജോർജി ജോസ്, ഡോണ എലിസബത്ത് ജോസ് (ഇരുവരും വിദ്യാർഥികൾ). സംസ്കാരം പീന്നീട്.