പിറവം: രാമമംഗലം പാറയിൽ പി.ആർ. ശശിധരൻ നായർ (68) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. രാമമംഗലം എൻ.എസ്.എസ് കരയോഗം ജോയൻറ് സെക്രട്ടറിയാണ്. ബി.ജെ.പി രാമമംഗലം പഞ്ചായത്ത് സമിതി അധ്യക്ഷൻ, നിയോജക മണ്ഡലം സമിതി ഉപാധ്യക്ഷൻ, ജനറൽ സെക്രട്ടറി, കിഴുമുറി പാടത്ത് കാവ് ഭഗവതി ക്ഷേത്രസമിതി അംഗം, രാമമംഗലം അപ്പാട്ട് ക്ഷേത്ര സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാമമംഗലം പഴയിടത്ത് കുടുംബാംഗം രാധ. മക്കൾ: എസ്. പ്രജേഷ് കുമാർ (ഹെഡ് ക്ലർക്ക്, സബ് രജിസ്ട്രാർ ഓഫിസ്, ഷൊർണൂർ), തുഷാര. മരുമക്കൾ: സൗമ്യ ഇടയാഴത്ത് വൈക്കം, മഹേഷ് കുമാർ മണിമന്ദിരം സംക്രാന്തി ഏറ്റുമാനൂർ (കൊച്ചിൻ റിഫൈനറീസ്, അമ്പലമുകൾ).