കോതമംഗലം: നേര്യമംഗലം മണിയൻപാറയിൽനിന്ന് ഞായറാഴ്ച കാണാതായ വയോധികയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് തെക്കേ കവലക്ക് സമീപം താമസിക്കുന്ന തെക്കേകുടിയിൽ നാരായണെൻറ ഭാര്യ രാധയുടെ (72) മൃതദേഹമാണ് കണ്ടെത്തിയത്.ചെമ്പൻകുഴി ചിറ്റേഴത്തുതാഴത്ത് വന്നുചേരുന്ന തോട്ടിലാണ് മൃതേദഹം കാണപ്പെട്ടത്. നേര്യമംഗലത്ത് മണിയൻപാറയിൽ മകളുടെ ഒപ്പം താമസിച്ചുവരുകയായിരുന്നു. മക്കള്‍: രാജേഷ്, വിനോദ്, ശ്രീകല, കവിത, ആശ. മരുമക്കള്‍: രാജീവ്, അനില്‍കുമാര്‍, മനോജ്. ഊന്നുകൽ പൊലീസ് നടപടി സ്വീകരിച്ചു. തുടർന്ന് മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.