മട്ടാഞ്ചേരി: യാത്ര മധ്യേ ഗ്രീക് സ്വദേശി കപ്പലിൽ മരിച്ചു. പസഫിക് സമുദ്രത്തിലെ ഗവു ദ്വീപിനടുത്ത് വെച്ചാണ് ഗ്രീക് സ്വദേശിയും കപ്പൽമാസ്റ്ററുമായ മൈലോണസ് (53) മരിച്ചത്. എം.ടി. മൈൽറ്റലി എന്ന ടാങ്കർ കപ്പൽ ഹവായ് ദ്വീപിൽനിന്ന് സിംഗപ്പുരിലേക്ക് ചരക്കുനീക്കം നടത്തുകയായിരുന്നു. ഗ്രീക് എംബസിയുടെ നിർദേശത്തെ തുടർന്ന് കൊച്ചിയിലെത്തിച്ച കപ്പലിൽനിന്ന് കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ സനുകുമാറിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കമുള്ള തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഗ്രീസിലേക്ക് കൊണ്ടുപോകും.