തൃപ്പൂണിത്തുറ: മിനി വാനിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പൂണിത്തുറ ഗാന്ധി സ്ക്വയറിൽ ചേലയ്ക്കൽ വീട്ടിൽ പരേതനായ രാജെൻറ മകൻ സി.ആർ. പ്രമോദാണ് (50) മരിച്ചത്. വൈക്കം റോഡിൽ കണ്ണൻകുളങ്ങര കവലക്കടുത്ത് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം. പുതിയകാവ് ഭാഗത്തുനിന്ന് വരുകയായിരുന്ന പ്രമോദിെൻറ സ്കൂട്ടറും കിഴക്കേക്കോട്ടയിൽ നിന്ന് വന്ന വാനും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഫുട്ബാൾ കോച്ചായിരുന്ന പ്രമോദ് ഭഗത് സോക്കർ ക്ലബിെൻറ സജീവ പ്രവർത്തകനായിരുന്നു. മാതാവ്: പരേതയായ നാരായണി.