നെടുമ്പാശ്ശേരി: ദുബൈയിൽനിന്ന് എത്തിയ യാത്രികൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് കാവശ്ശേരി കഴനികിഴക്കേപ്പാടം ചൈതന്യനഗർ വീട്ടിൽ പരേതനായ മായാണ്ടിയുടെ മകൻ എം.കുമാരനാണ് (47) മരിച്ചത്. എയർ ഇന്ത്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രിയാണ് ദുബൈയിൽനിന്ന് എത്തിയത്. കുഴഞ്ഞുവീണതിനെത്തുടർന്ന് ഉടൻ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: കാർത്യായനി. ഭാര്യ: സുധ. മകൻ: വിഷ്ണു. സഹോദരങ്ങൾ: മണി, രാജൻ, പ്രേമ, ബിന്ദു, സിന്ധു.