കൊച്ചി: നഗരത്തിലെ സ്വകാര്യ ആയുർവേദ ക്ലിനിക്കിൽ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. തേവരക്കടുത്ത് പെരുമാനൂർ വേദനിലയം ആയുർവേദ ട്രൈബൽ മെഡിസിൻ സെൻറർ നടത്തുകയായിരുന്ന മുതുകുളം നാലാം വാര്‍ഡ് അരുണ്‍ നിവാസില്‍ ഡോ. ബി. അജിത്കുമാറിനെയാണ് (53) ക്ലിനിക്കിലെ താമസമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ സ്ഥാപനത്തിലെത്തിയ ജീവനക്കാരിയാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമല്ല. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിന് കേസെടുത്തു. ബാലന്‍പിള്ളയുടെയും ഉമയമ്മയുടെയും മകനാണ്. ഭാര്യ പ്രീത ആലപ്പുഴ വള്ളികുന്നം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. മക്കള്‍: അഭിരാമി, മഹേശ്വരി.