തൃപ്പൂണിത്തുറ: തെക്കുംഭാഗം പാവംകുളങ്ങര കൈലാസില്‍ ഡോ.എ.ആര്.പരമേശ്വരന് (80) നിര്യാതനായി. കുഡുംബി സമുദായത്തില്‍ നിന്നുള്ള ആദ്യ ഡോക്ടറാണ്. തൃപ്പൂണിത്തുറ ചക്കംകുളങ്ങരയില്‍ ഡിസ്പെന്‍സറി നടത്തി വരികയായിരുന്നു. സൈന്യത്തിലും, തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിന് കീഴിലും, ഇന്ത്യ-പാക് യുദ്ധകാലത്ത് രാജ്യത്തിെൻറ സൈനികരെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘത്തിെൻറ ക്യാപ്റ്റനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ലളിതമ്മ. മക്കള്‍: ഡോ.രഞ്ജിത്ത് എ.പി (സ്മൈല്‍ 32 ഡെൻറല്‍ ക്ലിനിക് തൃപ്പൂണിത്തുറ), സജിത്ത് എ.പി (ദുൈബ). മരുമക്കള്‍: ഡോ. അഞ്ജു രഞ്ജിത്ത്, ഇല്‍ഡിക്കോ മാര്‍ത്ത. സംസ്കാരം ശനിയാഴ്ച 10 ന് തൃപ്പൂണിത്തുറ നഗരസഭ ശ്മശാനത്തില്‍.